ജൈവമാലിന്യ സംസ്കരണ പ്ലാന്റ് തുറന്നു
1564195
Monday, June 2, 2025 1:19 AM IST
ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ പരപ്പിൽ താഴത്ത് നിർമിച്ച കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് തുറന്നു. 1.15 കോടി രൂപ ചെലവിൽ 5800 അടിവിസ്തൃതിയിൽ നിർമിച്ച സംസ്കരണശാല മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസഡർ പി.ടി. കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.പി. റിഷ്മ, വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. അബ്ദുൾറഷീദ്, ഷാഹിന സലീം, ബുഷറ ലത്തീഫ്, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവേ, മുൻ ചെയർമാൻ എം.ആർ. രാധാകൃഷ്ണൻ, എ.എ. മഹേന്ദ്രൻ, അഡ്വ. പി. മുഹമ്മദ് ബഷീർ, ടി.പി. ഷാഹു, പി.കെ. സെയ്താലിക്കുട്ടി, വർഷ മണികണ്ഠൻ, ഇ.പി. സുരേഷ്കുമാർ, ക്ലീൻ സിറ്റി മാനേജർ ബി. ദിലീപ് എന്നിവർ പ്രസംഗിച്ചു.
പണിതീരാത്ത പദ്ധതി ഉദ് ഘാ ടനം ചെയത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ചു.