ചാ​ല​ക്കു​ടി: വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ​രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച നേ​തൃ​ത്വം കൊ​ടു​ത്ത മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​മാ​ണ് ദീ​പി​ക​യ്ക്കു​ള്ള​തെ​ന്നു സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ. ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ​നി​ന്ന് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന ദീ​പി​ക ആ​ദ​രം 2025 ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

വ​ലി​യ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് മി​ക​ച്ച വി​ജ​യ​മെ​ന്നും ന​മ്മു​ടെ നാ​ടി​നെ മു​ൻ​പോ​ട്ടു ന​യി​ക്കേ​ണ്ട​വ​രാ​ണ് നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ഐ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ഇ​ട്ടൂ​പ്പ് കോ​നൂ​പ്പ​റ​മ്പ​ൻ, എ​ഡ്യു​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജോ​ജു ത​ര​ക​ൻ, ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദീ​പി​ക കോ​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി സ്വാ​ഗ​ത​വും ഏ​രി​യാ മാ​നേ​ജ​ർ ആ​ൻ​സ് ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു. എ​ഡ്യു​പോ​ർ​ട്ട് ഫാ​ക്ക​ൽ​റ്റി ബി​ലാ​ൽ മു​ഹ​സി​ൻ ക്ലാ​സ് ന​യി​ച്ചു.