തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ലീ​ഡേ​ഴ്സ് മീ​റ്റ് ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ പ​ത്തി​ന് ഡി​ബി​സി​എ​ൽ​സി ഹാ​ളി​ൽ ന​ട​ക്കും. മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഭ​ദ്രം, ഭ​ദ്രം പ്ല​സ് കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി​ക​ളി​ലൂ​ടെ 41 മാ​സം​കൊ​ണ്ട് 50 കോ​ടി രൂ​പ ജീ​വ​കാ​രു​ണ്യ​സ​ഹാ​യ​മാ​യി വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു​കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. സ​മി​തി അം​ഗ​ങ്ങ​ളാ​യ 50,000 വ്യാ​പാ​രി​ക​ൾ​ക്കും ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യു​ള്ള വി ​കെ​യ​ർ ആ​രോ​ഗ്യ​സു​ര​ക്ഷാ​പ​ദ്ധ​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ​ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ട്ര​ഷ​റ​ർ ജോ​യ് മു​ത്തേ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഭാ​ഗ്യ​നാ​ഥ​ൻ, സെ​ക്ര​ട്ട​റി വി.​ടി. ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.