തോട്ടപ്പടിയിൽ കാർ ഡിവൈഡറിൽ ഇടിച്ചുതകർന്നു
1563497
Friday, May 30, 2025 2:32 AM IST
മണ്ണുത്തി: ദേശീയപാത മണ്ണുത്തിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു തകർന്നു. കനത്ത മഴയിൽ വെള്ളക്കെട്ട് മൂലം നിയന്ത്രണം വിട്ട് കാർ മറിയുകയായിരുന്നു.
തോട്ടപ്പടി അടിപ്പാത ഇറങ്ങി വരുകയായിരുന്ന കാറാണ് ഡിവൈഡറിലെ അയൺ ക്രാഷ് ബാരിയറിൽ ഇടിച്ച് റോഡിന് കുറുകെ നിന്നത്. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടു. നാലു യുവാക്കളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പട്ടിക്കാട് നിന്ന് തൃശൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.