പെരിഞ്ചേരി തിരുഹൃദയ തിരുനാളിനു കൊടിയേറി
1563705
Saturday, May 31, 2025 12:57 AM IST
പെരിഞ്ചേരി: തിരുഹൃദയ തീർഥാടന കേന്ദ്രത്തിൽ ജൂണ്‍ 6, 7,8 തീയതികളിൽ ആഘോഷിക്കുന്ന ഈശോയുടെ തിരുഹൃദയ തിരുനാളിന് അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ കൊടിയേറ്റി. നവനാൾ തിരുക്കർമങ്ങൾക്കും തുടക്കമായി.
തിരുനാൾദിനം വരെ എല്ലാ ദിവസങ്ങളിലും രാവിലെ ആറിനും വൈകീട്ട് ആറിനും ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. ആറിനു മാസാദ്യവെള്ളി തിരുഹൃദയ ഊട്ടുതിരുനാളും തീർഥാടനകേന്ദ്ര പ്രഖ്യാപനത്തിന്റെ പതിനഞ്ചാം വാർഷികവും ആഘോഷിക്കും.
രാവിലെ ആറിനും 7.15 നും വൈകീട്ട് ആറിനും പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, രാവിലെ 10 ന് ആഘോഷമായ പാട്ടുകുർബാന, സന്ദേശം, ആരാധന, നൊവേന, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയുണ്ടാകും. തിരുക്കർമങ്ങൾക്ക് ഫാ. അലക് സാണ്ടർ കൂരിക്കാട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഉച്ചയ്ക്കു 12.30 മുതൽ തിരുഹൃദയ ഊട്ടുവിതരണം ആരംഭിക്കും.
ഏഴിനു വൈകീട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, രൂപക്കൂട് തുറക്കൽ ശുശ്രൂഷ എന്നിവയ്ക്കു ഫാ. ജീജോ വള്ളൂപ്പാറ മുഖ്യകാർമികനാകും. തുടർന്നു വർണമഴ, തിരുനടയിൽ വാദ്യമേളവും നടക്കും.
എട്ടിനു രാവിലെ 10 ന് ആഘോ ഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ഫാ. ജോബ് വടക്കൻ മുഖ്യകാർമികത്വം വഹിക്കും. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം നടക്കും. 15 നാണ് എട്ടാമിടം.
തിരുനാൾദിനത്തിൽ തീർഥാടനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മെഡിക്കൽ കോളജിൽ സൗജന്യ ഡയാലിസിസ് നടത്തുമെന്നും റെക്ടർ റവ. ഡോ. ജോബ് പടയാട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ പേരാമംഗലം എന്നിവർ അറിയിച്ചു.