ക​യ്പ​മം​ഗ​ലം: മ​തി​ല​ക​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തു​ള്ള എം​ബി സ്റ്റോ​ഴ്സി​ൽ​നി​ന്നാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വി​വി​ധ ക​മ്പ​നി​ക​ളു​ടെ 1795 പാ​ക്ക​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ട​യു​ട​മ മ​തി​ല​കം സ്വ​ദേ​ശി മു​ബ​ഷീ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​തി​ല​കം ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷാ​ജി, എ​എ​സ്ഐ തോ​മ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന്‍റ​ണി, മു​റാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.