വാടാനപ്പള്ളി ബീച്ചിൽ കടൽക്ഷോഭം രൂക്ഷം
1563336
Thursday, May 29, 2025 7:22 AM IST
വാടാനപ്പള്ളി: ബീച്ച് സൈനുദ്ധീൻ നഗറിൽ കടൽക്ഷോഭം രൂക്ഷം. കടൽക്ഷോഭത്തെ തുടർന്ന് പ്രദേശത്തെ വീടുകൾ ഭാഗികമായി തകർന്നു.
കടൽക്ഷോഭം തുടരുകയാണെ ങ്കിൽ പൂർണമായും വീടുകൾ കടലെടുക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. 18 -ാം വാർഡ് മെമ്പർ നൗഫൽ വലിയകത്ത്, പഞ്ചാ യത്ത് പ്രസിഡന്റ് ശാന്തി ഭാസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ് സൺ സരിത ഗണേഷ്, വില്ലജ് ഓഫീസർ കെ.എസ്. ഷിജു എന്നി വർ സ്ഥലം സന്ദർശിച്ചു.