മൊബൈൽ വെറ്ററിനറി യൂണിറ്റ് ഫ്ലാഗ്ഓഫ് ചെയ്തു
1563495
Friday, May 30, 2025 2:32 AM IST
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഫ്ലാഗ്ഓഫ് സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ജേക്കബ് ബീന രവീന്ദ്രൻ, സി.വി. ആന്റണി എന്നിവർ പ്രസംഗിച്ചു.