കൊ​ട​കര: സാ​മൂ​ഹ്യ​ബോ​ധ​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മു​ള്ള ഒ​രു പു​തു​ത​ല​മു​റ​യാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​യ​ര്‍​ന്നുവ​ര​ണ​മെ​ന്ന് സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്ക​ണ​മെ​ന്നും ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​ര്‍ ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​ണെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ നൂ​റുശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, സ​ഹൃ​ദ​യ കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ൻ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. എ​ൽ. ​ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​ ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി, ഡീ​ന്‍ ഓ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ഫ​യേ​ഴ്‌​സ് പ്ര​ഫ. വി.​ജി. തോ​മ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ആ​ശ സു​ധീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് പി.​എ​ല്‍. ജോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി.