"മദ്യ, പുകയില, രാസലഹരികളുടെ അന്ധകാരത്തിൽ തലമുറകൾ വഴിതെറ്റിപ്പോകുന്നു'
1563933
Sunday, June 1, 2025 1:25 AM IST
തൃശൂർ: മദ്യ, പുകയില, രാസലഹരികളുടെ അന്ധകാരത്തിൽ തലമുറകൾ വഴിതെറ്റിപ്പോകുന്നുവെന്ന് അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ. കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത പാലയ് ക്കൽ സെന്റ് മാത്യൂസ് പള്ളി ഹാളിൽ സംഘടിപ്പിച്ച ആഗോള പുക യിലവിരുദ്ധ ദിനാചരണം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, ഇടവകവികാരി ഫാ. ലിറിൽ തളിയപറന്പിൽ, ഫാ. ജിൻസണ് മുക്കിടിയിൽ, മദ്യവിരുദ്ധസമിതി സംസ്ഥാനപ്രസിഡന്റ് ടി.എസ്. അബ്രഹാം, അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, കേന്ദ്രസമിതി സെക്രട്ടറി പി.സി. ജോസ്, ജോസ് വടക്കേത്തല എന്നിവർ പ്രസംഗിച്ചു.
റിട്ട. എസ്ഐ സേവ്യർ പള്ളിപ്പാടൻ സെമിനാറിനു നേതൃത്വം നൽകി. മദ്യവിരുദ്ധസമിതി അതിരൂപത ആനിമേറ്റർ സിസ്റ്റർ സി.എസ്. എൻസ്വീഡ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒല്ലൂർ ഇടവകാംഗം തെരേസ ബിജോയിയെ അനുമോദിച്ചു.