എല്ലാവർക്കും വീട് പദ്ധതിയുമായി കെവിവിഇഎസ്
1564202
Monday, June 2, 2025 1:19 AM IST
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ലീഡേഴ്സ് മീറ്റ് 2025ന്റെ ഉദ്ഘാടനവും ഹോംഫോർ എവരിവണ്‍ (എല്ലാവർക്കും വീട്) പദ്ധതിയുടെ പ്രഖ്യാപനവും ഡിബിസിഎൽസി ഹാളിൽ മന്ത്രി കെ. രാജൻ നിർവഹിച്ചു.
ജില്ലയിലെ അരലക്ഷത്തോളംവരുന്ന വ്യാപാരികൾക്കും രണ്ടരലക്ഷത്തോളംവരുന്ന കുടുംബാംഗങ്ങൾക്കുമായി ഏർപ്പെടുത്തുന്ന ആരോഗ്യരക്ഷാപദ്ധതി വീ കെയറിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയും ലോഗോപ്രകാശനം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും നിർവഹിച്ചു. ഭദ്രം, ഭദ്രം പ്ലസ് എന്നീ പദ്ധതികളിലൂടെ 41 മാസത്തിനിടെ 50 കോടി വിതരണം ചെയ്തതിന്റെ പ്രഖ്യാപനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി നിർവഹിച്ചു.
സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ എല്ലാവർക്കും വീട് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, വൈസ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ വി.ടി. ജോർജ്, വൈസ് പ്രസിഡന്റുമാരായ പി. നാരായണൻകുട്ടി, പി. പവിത്രൻ, ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എം.കെ. അബി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ് എന്നിവർ പ്രസംഗിച്ചു.