ഗു​രു​വാ​യൂ​ർ: വി​ദ്യാ​ഭ്യാ​സ​ത്തി​ൽ മി​ക​ച്ച വി​ജ​യംനേ​ടി വി​വി​ധ ത​ല​ങ്ങ​ളി​ൽ എ​ത്തുന്ന പു​തി​യ ത​ല​മു​റ ത​ങ്ങളുടെ പ​ങ്ക് സ​മൂ​ഹ​ത്തി​നു തി​രി​ച്ചുന​ൽ​ക​ണ​മെ​ന്ന് ഗു​രു​വാ​യൂർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ കൃ​ഷ്ണ​ദാ​സ് അ​ഭി​പ്രാ​യ​പെ​ട്ടു. ദീ​പി​ക​യു​ടെ "ആ​ദ​രം 2025' ന്‍റെ ​ഗു​രു​വാ​യൂ​ർ മേ​ഖ​ല ഉ​ദ്ഘാ​ട​നം എ​ൽ​എ​ഫ് കോ​ള​ജി​ൽ നി​ർ​വഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ കേ​ര​ള​ത്തി​ലെ ആ​ദ്യവി​ദ്യ​ഭ്യാ​സമ​ന്ത്രി ഉ​ൾ​പ്പെ​ടെ

പൂ​ർ​വി​ക​ർ ന​ട​ത്തി​യ ജീ​വി​ത സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് വി​ദ്യാഭ്യാ​സ -​ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ളെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.​ എ​ൽഎ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ഡോ.​ ജെ​ന്നി തെ​രേ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പി​ക തൃ​ശൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​ ജി​യോ തെ​ക്കി​നി​യ​ത്ത് ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി.​ എ​ഡ്യു​പോ​ർ​ട്ട് എം​ഡി ഡോ.​ ബി​ലാ​ൽ മു​ഹ​സി​ൻ, എ​ൽഎ​ഫ് കോ ​ള​ജ് അ​ധ്യാ​പി​ക ഹി​ത പോ​ൾ​സ​ൺ എ​ന്നി​വ​ർ തു​ട​ർവി​ദ്യ​ഭ്യാ​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കുറി​ച്ച് ക്ലാ​സെ​ടു​ത്തു.

ദീ​പി​ക മാ​ർ​ക്ക​റ്റിം​ഗ് കോ​-ഒാർ​ഡി​നേ​റ്റ​ർ ഫാ.​ ജി​യോ ചെ​ര​ടാ​യി, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​എ​ൽ.​ ഡേ​വി​സ്, ഗുരുവായൂർ പ്രാദേ ശിക ലേഖകൻ ആർ. ജയകു മാർ, സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യമാ​നേ​ജ​ർ നി​തി​ൻ വി​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗു​രു​വാ​യൂ​ർ മേ​ഖ​ല​യി​ലെ എ​സ്എ​സ്എ​ൽ​സി ഹ​യ​ർ സെ​ക്ക​ൻഡറി പ​രീ​ക്ഷ​ ക​ളി​ൽ എ ​പ്ല​സ് നേ​ടി​യ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.​ നൂ​റുശ​ത​മാ​നം വി​ജ​യംനേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെയും ആ​ദ​രി​ച്ചു.