തൃ​ശൂ​ർ: അ​തി​രൂ​പ​ത കെ​സി​വൈ​എ​മ്മും ദീ​പി​ക​യും സം​യു​ക്ത​മാ​യി ഡോ​ൺ ബോ​സ്കോ ജോ​ബ് പ്ലേ​സ്മെ​ന്‍റ് സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം നാ​ട്ടി​ൽ ത​ന്നെ ജോ​ലി എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ തൊ​ഴി​ൽ​മേ​ള ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മെ​ഗാ ജോ​ബ് ഫെ​യ​റി​ൽ ടെ​സ്ല, ആ​മ​സോ​ൺ, മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്, ആ​ദി​ത്യ ബി​ർ​ള കാ​പി​റ്റ​ൽ, ഹൈ​ക​ൺ, ഡാ​ൻ കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ 32 പ്ര​മു​ഖ ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

അ​തി​രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷാ​ദ് ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ജോ മോ​സ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്നേ​ഹ ബെ​ന്നി, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഫ്രാ​ൻ​സി മ​രി​യ, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​ബി​ജു ന​ന്തി​ക്ക​ര, ഫാ. ​ജോ​ൺ​പോ​ൾ ചെ​മ്മ​ണ്ണൂ​ർ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ആ​ഷ്ലി​ൻ ജെ​യിം​സ്, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഷാ​രോ​ൺ സൈ​മ​ൺ, ജു​വി​ൻ ജോ​സ്, റി​ൻ​സി റോ​യ്, വി​വി​ധ ഫൊ​റോ​ന യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.