തൃ​ശൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്കു​മൂ​ലം ട്രാ​ഫി​ക് സം​വി​ധാ​നം താ​റു​മാ​റാ​യി നി​ര​ത്തി​ൽ പൊ​ലി​യു​ന്ന മ​നു​ഷ്യ​ജീ​വ​നും പ​രി​ക്കു​ക​ൾ​ക്കും പി​ണ​റാ​യിസ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. ഡി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ജ​ന​ങ്ങ​ൾ വ​ല​യു​ന്ന​തു മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്പോ​ൾ പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ടാ​ജ​റ്റ് പ​റ​ഞ്ഞു. അ​യ്യ​ന്തോ​ൾ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​പ്ര​സാ​ദ്, രാ​ജ​ൻ പ​ല്ല​ൻ, ബൈ​ജു വ​ർ​ഗീ​സ്, കെ.​എ​ച്ച്. ഉ​സ്മാ​ൻ​ഖാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചാ​ല​ക്കു​ടി- ബെ​ന്നി ബ​ഹ​നാ​ൻ എം​പി, കൊ​ടു​ങ്ങ​ല്ലൂ​ർ- ടി.​എ​ൻ. പ്ര​താ​പ​ൻ, പ​രി​യാ​രം- സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, കു​ന്നം​കു​ളം- ഒ. ​അ​ബ്ദു​ൾ​റ​ഹ്മാ​ൻ​കു​ട്ടി, അ​ടാ​ട്ട്- പി.​എ. മാ​ധ​വ​ൻ, ഗു​രു​വാ​യൂ​ർ-​എം.​പി. വി​ൻ​സെ​ന്‍റ്, മ​ണ​ലൂ​ർ- ജോ​സ് വ​ള്ളൂ​ർ, പാ​വ​റ​ട്ടി- അ​നി​ൽ അ​ക്ക​ര, ഒ​ല്ലൂ​ർ- ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ക​ട​വ​ല്ലൂ​ർ- ജോ​സ​ഫ് ചാ​ലി​ശേ​രി, മാ​ള-​ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട- എം.​പി. ജാ​ക്സ​ണ്‍, വ​ട​ക്കാ​ഞ്ചേ​രി-​രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, കാ​ട്ടൂ​ർ-​സു​നി​ൽ അ​ന്തി​ക്കാ​ട്, പാ​ണ​ഞ്ചേ​രി- അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, പു​തു​ക്കാ​ട്- എ. ​പ്ര​സാ​ദ്, നാ​ട്ടി​ക- ജോ​ണ്‍ ഡാ​നി​യ​ൽ, ചേ​ല​ക്ക​ര- കെ.​ബി. ശ​ശി​കു​മാ​ർ, വ​ട​ക്കേ​ക്കാ​ട്- സി.​സി. ശ്രീ​കു​മാ​ർ, ക​യ്പ​മം​ഗ​ലം- കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, നാ​ട്ടി​ക- സി.​ഒ. ജേ​ക്ക​ബ്, അ​ള​പ്പ​ന​ഗ​ർ-​ഡോ. നി​ജി ജ​സ്റ്റീ​ൻ, വ​ള്ള​ത്തോ​ൾ ന​ഗ​ർ- പി.​എ​ൻ. വൈ​ശാ​ഖ് എ​റി​യാ​ട്- ഒ.​ജെ. ജ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.