തിരുനാളിനു കൊടിയേറി
1563491
Friday, May 30, 2025 2:32 AM IST
ചാലക്കുടി: ചേനത്തുനാട് സെന്റ് മേരീസ് കുരിശുപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനു ഫാ. പയസ് ചിറപ്പണത്ത് കൊടിയുയർത്തി.
ഇന്നു വൈകിട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന. നാളെ വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കാർമികത്വം വഹിക്കും. ഞായറാഴ്ച തിരുനാൾദിനത്തില്‍ വൈകീട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച, തിരുനാൾപാട്ടുകുർബാന. ഫാ. സോജോ കണ്ണമ്പുഴ കാർമികത്വംവഹിക്കും. തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിപ്പ്, വർണമഴ.