ആളൂര്‍ - കൃഷ്ണന്‍കോട്ട സംസ്ഥാനപാതയ്ക്ക് കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു
1563344
Thursday, May 29, 2025 7:22 AM IST
ആളൂര്‍: കൃഷ്ണന്‍കോട്ട -കൊടകര സംസ്ഥാനപാതയില്‍ ആളൂര്‍ കുടസ്റ്റോപ്പിനു സമീപം റോഡിന് കുറുകെ മരം വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് റോഡരുകിലെ പറമ്പില്‍ നിന്നിരുന്ന വലിയമാവ് റോഡിലേക്ക് ഒടിഞ്ഞുവീണത്. പൊലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.