പു​തു​ക്കാ​ട്: ല​ഹ​രി​ക്കെ​തി​രേ ന​ട​ക്കു​ന്ന പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​കാ​യി​ക​രം​ഗ​ത്തും വി​ദ്യാ​ർ​ഥി​ക​ൾ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ. ദീ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നൂ​റുശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് പു​തു​ക്കാ​ട് പ്ര​ജ്യോ​തി​നി​കേ​ത​ൻ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മ​ന്‍റോ​യും എം​എ​ൽ​എ വി​ത​ര​ണം​ചെ​യ്തു. പ്ര​ജ്യോ​തി​നി​കേ​ത​ൻ കോ​ള​ജ് സ്ഥാ​പ​ക​നും മാ​നേ​ജ​രു​മാ​യ റവ. ഡോ. ഹ​ർ​ഷ​ജ​ൻ പ​ഴ​യാ​റ്റി​ൽ, ദീ​പി​ക മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി, റസി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, പ്ര​ജ്യോ​തി​നി​കേ​ത​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​മി വ​ർ​ഗീ​സ്, സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​ർ എം.​ഡി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ഡ്യു​പോ​ർ​ട്ടാ​ണു പ​രി​പാ​ടി​യു​ടെ സ്പോ​ണ്‍​സ​ർ.