വ​ട​ക്കാ​ഞ്ചേ​രി: സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ കെ​എ​സ്ഇ​ബി അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. കാ​ഞ്ഞി​ര​ക്കോ​ട് കൊ​ര​ട്ടി​യാം​കു​ന്ന് റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​ർ​ത്തു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്താ​ണ് സം​ര​ക്ഷ​ണവേ​ലി​യി​ല്ലാ​തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ന്ത​ക്കാ​ട് ക​യ​റി നി​ൽ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യും മി​ന്ന​ലും ആ​രം​ഭി​ച്ച​തി​നാ​ൽ ഇ​തു​വ​ഴി ജ​ന​ങ്ങ​ൾ യാ​ത്ര​ചെ​യ്യാ​ൻ മ​ടി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തു​ള്ള അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു കു​ട്ടി​ക​ൾ എ​ത്തു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ​ ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.