ലഹരിക്കെതിരേ ഫുട്ബോൾ ടൂർണമെന്റ്
1563335
Thursday, May 29, 2025 7:22 AM IST
തൃശൂർ: ലഹരിക്കെതിരേ ബോധവത്കരണ കാന്പയിന്റെ ഭാഗമായി യൂത്ത് കോണ്ഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സി.വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. റോണ്ഡോസ് ഫുട്ബോൾ അക്കാദമി കോച്ച് കൃഷ്ണദേവിനെയും അക്കാദമിയിലെ കുട്ടികളെയും സി.വി. പാപ്പച്ചൻ ആദരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുമേഷ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറി എ. പ്രസാദ് സമ്മാനദാനം നിർവഹിച്ചു.