മ​ണ്ണു​ത്തി: പ​ഠ​നം തു​ട​രു​ന്പോ​ൾ കൂ​ടു​ത​ൽ വി​ന​യ​മു​ള്ള​വ​രാ​യി നാം ​മാ​റ​ണ​മെ​ന്നു മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​മ്മി ജോ​സ്. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​യാ​ത്ര തു​ട​ര​ണം. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മ​ണ്ണു​ത്തി മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ദീ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് മ​ണ്ണു​ത്തി ഡോ​ണ്‍​ബോ​സ് കോ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദീ​പി​ക മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി അ​ധ്യ​ക്ഷ​നാ​യി. നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഫാ. ​ജി​മ്മി ജോ​സ്, ഫാ. ​ജി​യോ ചെ​ര​ടാ​യി എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. നൂ​റു​ശ​ത​മാ​നം വി​ജ​യം​നേ​ടി​യ ചേ​ല​ക്കോ​ട്ടു​ക​ര എം​ടി​എ​ച്ച്എ​സ്, ചേ​ർ​പ്പ് ലൂ​ർ​ദ് മാ​ത ഇ​എം​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ആ​ദ്യ സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സ് എം​ഡി കെ.​വി. ഷാ​ഹു​ൽ ഹ​മീ​ദ്, ദീ​പി​ക അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജർ (മാ​ർ​ക്ക​റ്റിം​ഗ്) സി.​ആ​ർ. രാ​ജ​ൻ, സീ​നി​യ​ർ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ(​ബി​സി​ന​സ്) രോ​ഷ്നി റോ​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദ്യ സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ് സ്, സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സ്കൂ​ൾ, ടൈം ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ​നേ​ജ് മെ​ന്‍റ് എ​ന്നി​വ​രാ​ണ് ആ​ദ​രം പ​രി​പാ​ടി​യു​ടെ സ്പോ​ണ്‍​സ​ർ​മാ​ർ.