വഞ്ചനാദിനം ആചരിച്ചു
1563485
Friday, May 30, 2025 2:32 AM IST
തൃശൂർ: ശുചീകരണത്തൊഴിലാളികളെ പൊതുസർവീസിൽ ഉൾപ്പെടുത്തുക, താത്കാലിക ശുചീകരണത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു.
കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന പരിപാടി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഷംസുദീൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.എസ്. കണ്ണൻ, വി.ജി. രാജൻ, എസ്. ഹുസൈൻ, വി.ജി. വിനോദ്, രാഗിണി അനീഷ്, എൻ.എം. ജയ, വി.ടി. ഷീന എന്നിവർ പ്രസംഗിച്ചു.