പാമ്പുകടിയേറ്റ് മരിച്ചു
1563398
Thursday, May 29, 2025 11:16 PM IST
വാടാനപ്പള്ളി: തൃശൂർ തേക്കിൻകാട് മൈതാനത്ത് ആൽത്തറയിൽ ഇരിക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നുയാൾ മരിച്ചു.
വാടാനപ്പള്ളി പോലീസ് സ്റ്റേഷനു കിഴക്ക് പുതിയ ബൈപ്പാസ് റോഡ് മേൽപ്പാലത്തിനു സമീപം കുണ്ടലിയൂർ വീട്ടിൽ കുഞ്ഞുമോന്റെ മകൻ മധു(51) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ആൽത്തറയിൽ ഇരിക്കുമ്പോഴായിരുന്നു കാലിൽ പാമ്പ് കടിയേറ്റത്. ഉടനെ സ്വകാര്യആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ മരിച്ചു.
മാതാവ്: ലക്ഷ്മീഭായ്. ഭാര്യ: സിമി. മക്കൾ: അശ്മിത (വിദ്യാർഥിനി, പുറനാട്ടുകര ശ്രീ ശാരദ ഹയർ സെക്കൻഡറി സ്കൂൾ), ശ്രീഹരി (വിദ്യാർഥി, പുറനാട്ടുകര ശ്രീരാമകൃഷ്ണ സ്കൂൾ). സഹോദരൻ: മഹേഷ്, മഞ്ജുള.