വളയംകെട്ടിന്റെ പേരിലുള്ള കള്ളക്കളി അനുവദിക്കില്ല: യുഡിഎഫ്
1563702
Saturday, May 31, 2025 12:56 AM IST
പൂവത്തൂർ: താത്കാലിക വളയം കെട്ടിന്റെ പേരിൽ ഉദ്യോഗസ്ഥരും കരാറുകാരും ചില രാഷ്ട്രീയക്കാരും ചേർന്നുള്ള കള്ളക്കളിയും അഴിമതിയും ഇനി മണലൂരിൽ അനുവദിക്കില്ലന്ന് മുൻ എംപി. ടി.എൻ. പ്രതാപൻ പറഞ്ഞു.
യുഡിഎഫ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടിയഞ്ചിറ ഏനാമാവ് റെഗുലേറ്ററുകളുടെ നിർമാണം അട്ടിമറിച്ച്, പ്രദേശവാസികളെയും കർഷകരെയും ദുരിതത്തിലാക്കിയ മണലൂർ എംഎൽഎയുടെ ജനദ്രോഹനയത്തിനെതിരെ പൂവത്തൂരിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏനാമാവ് ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ നിർമാണ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്താതെ ഉദ്യോഗസ്ഥരും കരാറുകാരും നിർമ്മാണ അഴിഞ്ഞാട്ടം നടത്തുന്നത് തടയാനാകാതെ നിസ്സഹായനായി നിൽക്കുന്ന എംഎൽഎയായി മുരളി പെരുന്നെല്ലി മാറിയെന്നും പ്രതാപൻ ആരോപിച്ചു.
യുഡിഎഫ് കൺവീനർ കെ.കെ. ബാബു അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ അനിൽ അക്കര, സിഎംപി സെക്രട്ടറി പി.ആർ.എൻ നമ്പീശൻ, അഡ്വ. മുഹമദ് ഗസാലി, സി.സി. ശ്രീകുമാർ, ആർ.എ. അബ്ദുൾ മനാഫ്, സി.എ. സണ്ണി, സി.ഐ. സെബാസ്റ്റ്യൻ, എൻ.ജെ. ലിയോ, പി.കെ. രാജൻ, സി.എം. നൗഷാദ്, സി.ജെ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.