ക​ണ്ടാ​ണ​ശേ​രി: പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തിന്‍റെ അ​പ​ക​ടാ​വ​സ്ഥയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ സ​ത്യ​ഗ്ര​ഹസ​മ​രം ന​ട​ത്തി. ക​ണ്ടാ​ണ​ശേരി പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് ക​ണ്ടാ​ണ​ശേരി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ സ​ത്യ​ഗ്ര​ഹസ​മ​രം ന​ട​ത്തി. മു​ൻ എം​പി ടി.​എ​ൻ.​ പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ജെ.​ സ്റ്റാ​ൻ​ലി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജു​ ത​ര​ക​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജ​യ്സ​ൺ ചാ​ക്കോ, അ​പ്പു ആ​ളൂ​ർ, എ​ൻ.​എ. നൗ​ഷാ​ദ്, റൂ​ബി ഫ്രാ​ൻ​സി​സ്, കെ.​എ​സ്.​ വാ​സു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ പി.​വി. ​നി​വാ​സ്, ജ​യ​ൻ പാ​ണ്ടി​യ​ത്ത്, എ.​എ. കൃ​ഷ്ണ​ൻ, ടി.​ഒ.​ജോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.