തൃ​ശൂ​ർ: രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും മ​നു​ഷ്യാ​ധ്വാ​ന​ത്തി​ന്‍റെ ദു​ർ​വ്യ​യം ത​ട​യു​ന്ന​തി​നും ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​വാ​ര്യ​മാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി. രാ​ജ്യ​ത്തു മൂ​ന്നു​മാ​സം കൂ​ടു​ന്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. ഇ​ത് ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ക​യാ​ണ്. ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന വി​ഷ​യ​ത്തി​ൽ തൃ​ശൂ​രി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വാ​ണി​ജ്യ​വ്യ​വ​സാ​യ​മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​ഭാ​ഷാ​വി​ഭാ​ഗം അം​ഗം അ​ഡ്വ. വി.​പി. ശ്രീ​പ​ദ്മ​നാ​ഭ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. റി​ട്ട. ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്, അ​ഡ്വ. ര​വി​കു​മാ​ർ ഉ​പ്പ​ത്ത്, അ​ഡ്വ. കെ.​ആ​ർ. ഹ​രി, എ. ​നാ​ഗേ​ഷ്, എം.​വി. ഗോ​പ​കു​മാ​ർ, അ​ഡ്വ. കെ.​കെ. അ​നീ​ഷ് കു​മാ​ർ, ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്മ​ശ്രീ ജേ​താ​വ് ഐ.​എം. വി​ജ​യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.