വ​ട​ക്കാ​ഞ്ചേ​രി: കൊ​ണ്ടാ​ഴി​യി​ൽ ആ​ൾമ​റ​യി​ല്ലാ​ത്ത വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ കാ​ട്ടുമു​രി​യെ വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ടീം നാ​ട്ടു​കാ​രു​ടെ സഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. കേ​ര​ക​ക്കുന്ന് ചെ​ട്ടി​യാ​ന്ത​റ വീ​ട്ടി​ൽ ബാ​ബു​ വ​ർ​ഗീ​സിന്‍റെ കി​ണ​റ്റി​ലാ​ണ് കാ​ട്ടു മൂരി വി​ണ​ത്. മാ​യ​ന്നൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ആറുമ​ണി​ക്കൂ​ർനീ​ണ്ടര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ണ്ണിക​ളാ​യി.

വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ർ ആൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ.​ നി​ധീ​ഷ്, മാ​യ​ന്നൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​വി.​ ജ​യ​പ്ര​സാ​ദ്, എ​ന്നി​വ​രുടെ നേ​തൃ​ത്വത്തിലു ള്ള സംഘമാണ് രക്ഷാപ്രവർത്ത നം നടത്തിയത്.