തൃശൂർ ലത്തീൻപള്ളിയിൽ ഊട്ടുതിരുനാളിനു കൊടിയേറി
1564672
Wednesday, June 4, 2025 1:27 AM IST
തൃശൂർ: തിരുഹൃദയ ലത്തീൻപള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനു ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റി. ഇടവകവികാരി ഫാ. ആന്റണി ചില്ലിട്ടശേരി, സഹവികാരിമാരായ ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ, ഫാ. അനീഷ് ജോസഫ് പുത്തൻപറന്പിൽ എന്നിവർ നേതൃത്വം നൽകി.
തിരുനാൾ ജനറൽ കണ്‍വീനർ ആർ.എസ്. ഷാരോണ്‍, ജോയിന്റ് കണ്‍വീനർമാരായ ഡീന ജോണ്സണ്, ജോസ് തുണ്ടത്തിൽ, ജോണ്‍ലി മാത്യു, സ്വീകരണ കമ്മിറ്റി അംഗങ്ങളായ ഡാഫി ആന്റണി, ഗീനസ് ജോണ്സണ്, ബെൻസി മാർട്ടിൻ, കൈക്കാരൻമാരായ മൈക്കിൾ നോറോണ, റോമി തോമസ്, കേന്ദ്രസമിതി പ്രസിഡന്റ് ബെന്നി ചക്കാലയ്ക്കൽ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി ബ്രിസ്റ്റോ തൈപ്പാടത്ത് എന്നിവർ പങ്കെടുത്തു.
എട്ടിനു തിരുഹൃദയതിരുനാളും ഒന്പതിനു പ്രസുദേന്തി തിരുനാളും 10നു രാവിലെമുതൽ രാത്രിവരെ ഊട്ടു തിരുനാളും ആഘോഷിക്കും.