ചേന്ദംകുളം റോഡ് മന്ത്രി നാടിനു സമര്‍പ്പിച്ചു
1565063
Thursday, June 5, 2025 6:59 AM IST
കാട്ടൂര്‍: ചേന്ദംകുളം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു നാടിനുസമര്‍പ്പിച്ചു. മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടില്‍നിന്നും തുക വിനിയോഗിച്ചാണു റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കാട്ടൂര്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചേന്ദംകുളം റോഡിന് ഏഴ് ലക്ഷം രൂപയാണ് മന്ത്രി അനുവദിച്ചത്.
ചേന്ദംകുളം റോഡ് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്് ടി.വി. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ജോര്‍ജ്, രമഭായ് ടീച്ചര്‍, ജയശ്രീ സുബ്രഹ്മണ്യന്, പി.എസ്. അനീഷ്, പഞ്ചായത്ത് സെക്രട്ടറി വി.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.