ജില്ലാതല അങ്കണവാടി പ്രവേശനോത്സവം
1564681
Wednesday, June 4, 2025 1:27 AM IST
വെണ്ടോര്‍: അളഗപ്പനഗര്‍ പഞ്ചായത്തിലെ ആറാംനമ്പര്‍ അങ്കണവാടിയില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനംചെയ് തു. പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു.
അങ്കണവാടി വര്‍ക്കര്‍ കെ. ജയ, ഹെല്പര് നിഷ തോമസ്, സിഡിഎസ് അംഗം റോസ്മേരി ജെയിംസ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് രണ്ടാം വാര്‍ഡിലെ ആറാംനമ്പര്‍ അങ്കണവാടി.