മച്ചാട് പള്ളിയിൽ തിരുനാൾ
1565068
Thursday, June 5, 2025 6:59 AM IST
പുന്നംപറമ്പ്: മച്ചാട് സെന്റ് ആന്റ്ണീസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ കൊടിയേറ്റി. ഇന്നലെ വൈകീട്ട് പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്കിടയിലായിരുന്നു കൊടിയേറ്റചടങ്ങുകൾ നടന്നത്. ഇന്നുമുതൽ തിരുനാൾ ദിനം വരെ വൈകീട്ട് 5.30ന് ദിവ്യബലിയും നൊവേനയും നടക്കും. രൂപതയിലെ വിവിധ വൈദികർ തിരുക്കർമങ്ങൾക്കു കാർമികരാകും.
തിരുനാൾദിവസം രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് പൂമല ലിറ്റിൽ ഫ്ളവർ ദേവാലയത്തിലെ വികാരി ഫാ. സിന്റൊ തൊറയൻ മുഖ്യകാർമികത്വം വഹിക്കും. ജൂബിലി മിഷൻ ആശുപത്രി അസി. ഡയറക്ടർ ഫാ.ജസ്റ്റിൻ പൂഴിക്കൽ തിരുനാൾസന്ദേശം നൽകും. തുടർന്ന് ഹാർമണി ഹാളിൽ ഊട്ടുനേർച്ച ആശീർവാദവും വിതരണവും നടക്കും.
ചടങ്ങുകൾക്ക് വികാരി ഫാ. ജോജോ എടത്തിരുത്തി, മദർ സിസ്റ്റർ സെലസ്റ്റി (സിഎസ്എസ്), ജനറൽ കൺവീനർ സി.ആർ. വർഗീസ്, കൈക്കാരൻമാരായ വിൻസെന്റ്് തോമസ്, വി.പി. സാൻജോ, വി.ടി. ജിനോ, വി.ജെ. ഡേവീസ്, കൺവീനർമാരായ ജോണി ചിറ്റിലപ്പിള്ളി, ടോമി ആന്റോ, വി.ജെ.ജോജു, ജോൺസൻ ചിറക്കേക്കാരൻ, പി.പി. ഡേവീസ്, റീസൺ അക്കര, ടി.വി. റപ്പായി, കെ.ജി. സിംസൺ തുടങ്ങിയവർ നേതൃത്വം നൽകും. 13നാണ് ഊട്ടുതിരുനാൾ.