കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി
1565214
Friday, June 6, 2025 1:29 AM IST
കയ്പമംഗലം: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കൂളിമുട്ടം സ്വദേശി കാരയിൽ വീട്ടിൽ അരുണിനെ (40) പിടികൂടി. ശ്രീനാരായണപുരം പൊരിബസാറിലുള്ള വാടകവീട്ടിൽവച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ കലഹത്തിനിടയിൽ അഴീക്കോട് സ്വദേശി നടുമുറി വീട്ടിൽ രാജേഷ് കൊല്ലപ്പെട്ടെന്നാണ് കേസ്.
2020 ഒക്ടാബർ ആറി നാണ് സം ഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി വീട്ടിൽ വരാതെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന അരുണിനെ കൊടുങ്ങല്ലൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
മതിലകം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്ഐ മുഹമ്മദ് റാഫി, സിപിഒമാരായ സബീഷ്, സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.