ഗുരുവായൂര്‍ നഗരസഭയ്ക്ക് പരിസ്ഥിതിമിത്രം പുരസ്കാരം
1565067
Thursday, June 5, 2025 6:59 AM IST
ഗുരുവായൂർ: സംസ്ഥാന പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ് നല്കുന്ന സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരം ഗുരുവായൂര്‍ നഗരസഭയ്ക്ക്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും തദ്ദേശ സ്ഥാപനങ്ങളെയും ആദരിക്കുന്നതിനുള്ളതാണ് ഈ പുരസ്കാരം.
പരിസ്ഥിതിദിനമായ ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല പരിസ്ഥിതിദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം നല്‍കും. സംസ്ഥാന സർക്കാരിന്റെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി ഇക്കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി നേടിയതും ഗുരുവായൂർ നഗരസഭയാണ്. എം.കൃഷ്ണദാസ് ചെയർമാനായ ഇടതുപക്ഷമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്.