ദീപിക ആദരം 2025 ഇരിങ്ങാലക്കുടയിൽ നാളെ
1565097
Thursday, June 5, 2025 7:09 AM IST
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ദീപിക ആദരം 2025 നാളെ ഇരിങ്ങാലക്കുടയിൽ നടക്കും. രാവിലെ 9.30നു സെന്റ് ജോസഫ്സ് കോളജില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, എഡ്യുപോര്‍ട്ട് ഫാക്കല്‍റ്റി ഡോ. ബിലാല്‍ മുഹസിന് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ദീപിക കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി സ്വാഗതവും ദീപിക ഇരിങ്ങാലക്കുട റിപ്പോര്‍ട്ടര്‍ ഷോബി കെ. പോള്‍ നന്ദിയും പറയും. 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും ചടങ്ങില്‍ ആദരിക്കും.