അവണൂരിൽ ഇടവകദിനം ആഘോഷിച്ചു
1565215
Friday, June 6, 2025 1:29 AM IST
അവണൂർ: സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഇടവകദിനം ആചരിച്ചു. വിശ്വാസപരിശീലനദിനം, ഭക്തസംഘടനകളുടെ വാർഷികം, കുടുംബയൂണിറ്റ് വാർഷികം എന്നിവയും സംയുക്തമായി ആഘോഷിച്ചു. വികാരി ഫാ. അനീഷ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ദിജോ ഒലക്കേങ്കിൽ ഉദ്ഘാടനം ചെയ്തു.
വിവാഹത്തിന്റെ 25, 50 ജൂബിലി ആഘോഷിക്കുന്ന ദന്പതിമാരെയും ലോഗോസ് ക്വിസിൽ അതിരൂപതാതലത്തിൽ അഞ്ചാംറാങ്ക് നേടിയ ഷിജിൻ ജെയ്സനെയും ആദരിച്ചു.
ജോജി ജോസ് അക്കര, ലീന ജോർജ്, അലൻ സൈമണ്‍, ഷാന്റി സൈമണ്‍ എന്നിവർ പ്രസംഗിച്ചു. വിശ്വാസപരിശീലനത്തിന്റെ ഡെപ്യൂട്ടി പ്രിൻസിപ്പൽ എ.എം.ജെയ്സണ്‍ സ്വാഗതവും ജനറൽ കണ്‍വീനർ ജയൻ അക്കര നന്ദിയും പറഞ്ഞു.