ചാരായം വാറ്റുകേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
1565216
Friday, June 6, 2025 1:29 AM IST
ചാലക്കുടി: പോട്ട ചാരായംവാറ്റുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നിരുന്ന പ്രതി അറസ്റ്റിൽ. പോട്ട സ്വദേശി ഒല്ലൂക്കാരൻ ഗിരീഷ് (45) എന്നയാളെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ഗിരീഷിനെ റിമാൻഡ് ചെയ്തു.
ചാലക്കുടി എസ്ഐമാരായ ഋഷി പ്രസാദ്, ഷാജഹാൻ, സിപിഒമാരായ ബൈജു, രതീഷ്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.