കാ​ഞ്ഞാ​ണി: മ​ണ​ലൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ ന​വ​കേ​ര​ളസ​ദസി​ൽവ​ന്ന വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽനിന്നു മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഏഴുകോ​ടി രൂ​പ​യു​ടെ വി​ക​സ​ന ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ചു. ഇ​വ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു.

അ​രി​മ്പൂ​ർ എ​ഫ്എ​ച്ച്സിക്ക് പു​തി​യ ഒപി ബ്ലോ​ക്ക് 30 ല​ക്ഷം, അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16 അങ്കണവാ​ടി ന​മ്പ​ർ 134ന് ​പു​തി​യ കെ​ട്ടി​ടം 25 ല​ക്ഷം, അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് കി​ഴ​ക്കും​പു​റം - ലാ​ലൂ​ർ ബ​ണ്ട് റോ​ഡ് നി​ർ​മാ​ണം 70 ല​ക്ഷം, മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് പ​റ​മ്പ​ന്ത​ളി ന​ട(പൊ​തു​മ​രാ​മ​ത്ത് റോ​ഡ്) മു​ത​ൽ മാ​നി​ന വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​ര​ണം ഒരുകോടി, മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് കോ​ഴി​ത്തോ​ട് തി​രു​നെ​ല്ലൂ​ർ റോ​ഡ് 25 ല​ക്ഷം, മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് അ​ന്ന​ക​ര - എ​ല​വ​ത്തൂ​ർ - ഊ​ര​കം മ​ങ്കു​ഴി റോ​ഡ് 70 ല​ക്ഷം, മു​ല്ല​ശേ​രി കൃ​ഷി​ഭ​വ​ന് പു​തി​യ കെ​ട്ടി​ടം 40 ല​ക്ഷം, വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് തൃ​ത്ത​ല്ലൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​ർ റോ​ഡ് ന​വീ​ക​ര​ണം 25 ല​ക്ഷം, വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എട്ട് മേ​പ്ര​ങ്ങാ​ട്ട് - ഗ​ണേ​ശ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണം 25 ല​ക്ഷം, പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് വെ​മ്പേ​നാ​ട് അ​മ്പ​ല​ന​ട - ചു​ക്കു​ബ​സാ​ർ റോ​ഡ് 40 ല​ക്ഷം, എ​ള​വ​ള്ളി ഹ​യ​ർസെ​ക്ക​ന്‌ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ പു​തി​യ ക്ലാ​സ് മു​റി​ക​ൾ നി​ർമി​ക്കു​ന്ന​തി​ന് 115 ല​ക്ഷം, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ വാ​ർ​ഡ് 20 അങ്കണവാ​ടി 30 ല​ക്ഷം, ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 9,10 മാ​ർ​ക്ക​റ്റ് റോ​ഡ് ന​വീ​ക​ര​ണം 30 ല​ക്ഷം, ക​ണ്ടാ​ണ​ശേരി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16 അങ്കണവാ​ടി ന​മ്പ​ർ 41ന് ​പു​തി​യ കെ​ട്ടി​ടം 25 ല​ക്ഷം, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് എ​ര​നെ​ല്ലൂ​ർ പ​ള്ളി മു​ത​ൽ മ​ഴു​വ​ഞ്ചേ​രി സെ​ന്‍റ​ർ വ​രെ​യു​ള്ള റോ​ഡ് 25 ല​ക്ഷം, മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എട്ട്,12,13- പാ​റ​ക്കു​ളം - ഗ​വ. ഐടി ലി​ങ്ക് റോ​ഡ് 25 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ച​ത്

ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ 28 റോ​ഡു​ക​ൾ​ക്ക് 6.54 കോ​ടി​രൂ​പ അ​നു​വ​ദി​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ഈ ​പ​ദ്ധ​തി​ക​ൾ​ക്ക് തു​ക​യ​നു​വ​ദി​ച്ച​ത്. 28 റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ ടെ​ന്‌ഡർ ന​ട​പ​ടി​ക​ളി​ലാ​ണ്.