തട്ടുകട നടത്തി സ്വരൂപിച്ച തുകകൊണ്ട് സഹപാഠിക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്കി
1564206
Monday, June 2, 2025 1:19 AM IST
കോടാലി: വേനലവധിക്കാലത്ത് തട്ടുകട നടത്തി സ്വരൂപിച്ച തുകകൊണ്ട് സഹപാഠിക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മാതൃകയായി.
ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുപുരം ഗവ.യുപിസ്കൂള്‍ വിദ്യാര്‍ഥികളും പത്തുകുളങ്ങര സ്വദേശികളുമായ ഒമ്പതുപേരാണ് അവധിക്കാലത്ത് തട്ടുകട നടത്തിയത്. ഇവരുടെ അമ്മമാര്‍ വീടുകളില്‍ നിന്ന് ഉണ്ടാക്കി കൊടുത്തയച്ച വിഭവങ്ങളാണ് പത്തുകുളങ്ങര കുന്നത്ത് തുറന്ന തട്ടുകടയിലൂടെ വിറ്റഴിച്ചത്.
ഇതിലൂടെ സ്വരൂപിച്ച തുക കൊണ്ട് നിര്‍ധന കുടുംബാംഗമായ സഹപാഠിക്ക് ഒരു വര്‍ഷത്തേക്കാവശ്യമായ പുസ്തകങ്ങള്‍ ഇവര്‍ വാങ്ങി . പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്റെ സാന്നിധ്യത്തിലാണ് പുസ്തകങ്ങള്‍ സഹപാഠിക്ക് കൈമാറിയത്.