ഓടിക്കൊണ്ടിരിക്കുന്ന കാർ തലകീഴായി മറിഞ്ഞു
1563501
Friday, May 30, 2025 2:32 AM IST
ചേലക്കര: ഓടിക്കൊണ്ടിരിക്കുന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. യാത്രക്കാരനായ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ രാവിലെ 9.30നാണ് അപകടം. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം സ്വദേശി നൗഷാദിന്റെ കാറാണ് നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്. പൈങ്കുളം റോഡിലെ സ്വകാര്യ റിസോർട്ടിൽ മാർബിൾ അസോസിയേഷൻ സമ്മേളനം നടക്കുന്നതിന്റെ ഭാഗമായി പങ്കെടുക്കാൻ എത്തിയതായിരുന്നു നൗഷാദ്.
പൈങ്കുളം റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് കാർ തിരിച്ച് ചെറുതുരുത്തിയിലേക്ക് പോകുമ്പോഴാണ് അപകടം. പുല്ലിൽ മൂടിക്കിടന്നിരുന്ന ഡിവൈഡർ കാണാതെ നിയന്ത്രണം തെറ്റിയാണ് കാർ തലകീഴായി മറിഞ്ഞത്. ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി.