കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു
1563334
Thursday, May 29, 2025 7:22 AM IST
ചാവക്കാട്: പൊന്നാനി ദേശീയപാത അകലാട് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറി. ഇന്നലെ പുലർച്ചെ അഞ്ചിന് ബദർ പള്ളി പരിസരത്താണ് അപകടം.
സമീപത്തെ വീട്ടുമതിലും ഗേറ്റും തകർത്ത ലോറി ചാവക്കാട് ഭാഗത്തുനിന്ന് വടക്കോട്ട് പോകുകയായിരുന്നു. ഇടിച്ച ഉടനെ വൈദ്യുതി നിലച്ചതിനാൽ ദുരന്തം ഒഴിവായി. ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യാത്രക്കാർക്കു പരിക്ക്
എരുമപ്പെട്ടി: കടങ്ങോട് മിൽ സെന്ററിനുസമീപം ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ച് രണ്ടുപേർക്കു പരിക്കേറ്റു. വരവൂർ മുളക്കൽ വീട്ടിൽ സുമേഷ് (40), കിള്ളിമംഗലം പത്മശ്രീ വീട്ടിൽ രതീഷ് (42) എന്നിവർക്കാണു പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.