ചാ​വ​ക്കാ​ട്: അ​ക​ക​ണ്ണു​കൊ​ണ്ട് വി​ദ്യ പ​ക​ർ​ന്ന ജ​യ​പാ​ല​ൻ വി​ട പ​റ​ഞ്ഞു. ചാ​വ​ക്കാ​ട് ടൗ​ണി​ൽ മു​നി​സി​പ്പ​ൽ കെ​ട്ടി​ട​ത്തി​ൽ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് എ​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​ർ ന​ട​ത്തു​ന്ന മ​ണ​ത്ത​ല അ​യി​നി​പ്പു​ള്ളി​ക​റു​ത്താ​ൻ ജ​യ​പാ​ൽ (54) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ന​ട​ത്തി. കാ​ഴ്ച​ശ​ക്തി​യി​ല്ലെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​നു​ള്ള മാ​ഷു​ടെ അ​സാ​ധാ​ര​ണ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ ഇ​വി​ടെ ചേ​ർ​ക്കാ​ൻ മ​ത്സ​ര​മാ​യി​രു​ന്നു.

നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും നി​ര​വ​ധി അ​ധ്യാ​പ​ക​രു​മാ​യി സ​മാ​ന്ത​ര സ്കൂ​ൾ പോ​ലെ​യാ​യി​രു​ന്നു കൊ​മേ​ഴ്സ് സ്ഥാപനം. ഇ​വി​ടെ ചേ​ർ​ത്താ​ൽ കു​ട്ടി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യി​ല്ലെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ക. ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ലെ ട്യൂ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക​ച്ച സ്ഥാ​പ​ന​മാ​യി​രു​ന്നു. ബ്ലൈന്‍റ് ഫെ​ഡ​റേ​ഷ​ൻ, വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് എ​ന്നീ സം​ഘ​ട​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​ണ് ജ​യ​പാ​ൽ. ഭാ​ര്യ: ജി​നി മ​ക​ൻ : ശ്രാ​വ​ൺ (ബി. ​ടെ​ക് വി​ദ്യാ​ർ​ഥി)