അ​ന്തി​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കി​യ​തി​ന് അ​ന്തി​ക്കാ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ന്ന്യ​ത്ത് മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. താ​ന്ന്യം സ്വ​ദേ​ശി​ക​ളാ​യ ച​ക്കി​ത്ത​റ വീ​ട്ടി​ൽ കി​നു​രാ​ജ് (33), പ​റ​മ്പി​ൽ വീ​ട്ടി​ൽ വ​ഞ്ചി ര​ഞ്ജു എ​ന്ന് വി​ളി​ക്കു​ന്ന ര​ഞ്ജി​ത്ത് (49), കി​ഴു​പ്പി​ള്ളി​ക്ക​ര സ്വ​ദേ​ശി ക​ല്ലി​ങ്ക​ൽ വീ​ട്ടി​ൽ സ​ൽ​മാ​ൻ (29) എ​ന്നി​വ​രെ​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

താ​ന്ന്യം തൊ​ട്ടു​മ​ണ്ട ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​മു​ള​ള പാ​ല​ത്തി​ൽ​വ​ച്ച് കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ​ക്ക​ണ്ട് ഓ​ടി​പ്പോ​യ ഇ​വ​രെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വ് ബീ​ഡി വ​ലി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഒ​സി​ബി പേ​പ്പ​ർ പാ​ക്ക​റ്റ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

നാ​ട്ടി​ക​യി​ൽ
യു​വാ​വ് അ​റ​സ്റ്റി​ൽ

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ജം​ഗ്ഷ​നി​ലെ സ്കൂ​ളി​ന് സ​മീ​പം റോ​ഡ​രി​കി​ലു​ള്ള മു​റു​ക്കാ​ൻ ക​ട​യി​ലൂ​ ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ര​വി (25) യെ​യാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ജീ​പ്പു​ക​ണ്ട് കു​ട്ടി​ക​ൾ ഓ​ടി​പ്പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റു​ക്കാ​ൻ ക​ട​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.