ലയണ്‍സ് ക്ലബുകൾ നന്മനിറഞ്ഞ സേവനങ്ങളുടെ കരുത്തുറ്റ മാതൃക: മാർ ആൻഡ്രൂസ് താഴത്ത്
1564201
Monday, June 2, 2025 1:19 AM IST
തൃശൂർ: ലോകത്തിൽ നന്മനിറഞ്ഞ സേവന പ്രവർത്തനങ്ങളിലുടെ കരുത്തറ്റ മാതൃകയാണ് ലയണ്‍സ് ക്ലബ് എന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ലയണ്‍സ് ഇന്റർനാഷണൽ ഡിസ്ട്രിക്ടിന്റെ ഹ്യുമാനിറ്റേറിയൻ സർവീസിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അനാഥാലയങ്ങളിലക്കും പാലിയേറ്റീവ് സെന്ററുകളിലേക്കും 200 വീൽചെയറുകൾ വിതരണം ചെയ്യുന്ന ചടങ്ങ് തൃശൂർ ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2024-25ൽ ലയണ്‍സ് ക്ലബ്സ് ഇന്റർനാഷണൽ വീൽസ് ഓഫ് ഹോപ് പദ്ധതിയുടെ ഭാഗമായി നൂറു സ്ഥാപനങ്ങളിേൽക്ക് 500 വീൽചെയറുകളുടെ വിതരണമാണ് പൂർത്തിയാക്കിയത്. അഞ്ഞൂറോളം ലയണ്‍സ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില, ലയണ്‍സ് മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർപേഴ്സണ്‍ ടോണി ഏനോക്കാരൻ, നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ, വൈസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കെ. വാര്യർ, മുൻ ഗവർണർമാരായ ഇ.ഡി. ദീപക്, എം.ഡി. ഇഗ്നേഷ്യസ്, ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടന്പാട്ടുപറന്പിൽ, ലയണ്‍സ് കാബിനറ്റ് സെക്രട്ടറി അഡ്വ. മിക്കി നടക്കലാൻ എന്നിവർ പ്രസംഗിച്ചു.