പൂരം പ്രദർശനം: ജൂബിലിക്ക് ഒന്നാംസ്ഥാനം
1564671
Wednesday, June 4, 2025 1:27 AM IST
തൃശൂർ: പൂരം പ്രദർശനത്തോടനുബന്ധിച്ചു ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ മെഡിക്കൽ പവലിയൻ ആരോഗ്യ ബോധവത്കരണത്തിൽ ഒന്നാംസ്ഥാനം നേടി. പുരസ്കാരം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് ജൂബിലി മിഷൻ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര ഏറ്റുവാങ്ങി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി എന്നിവർ പങ്കെടുത്തു.
ജൂബിലിയുടെ പ്രോജക്ട് മാനേജ്മെന്റ് ഓഫീസർ സിറിൻ സി. ചെറിയാൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അസി. പ്രഫസർ ഡോ. ജോബിൻസ് ജോസ്, അനാട്ടമി വിഭാഗം പ്രഫസർ ഡോ. എസ്. രഞ്ജിത്ത് എന്നിവരാണ് മെഡിക്കൽ പവലിയനു നേതൃത്വം നൽകിയത്.