ഗാന്ധിനഗർ റോഡ് ഗതാഗതയോഗ്യമാക്കണം
1565062
Thursday, June 5, 2025 6:59 AM IST
ചാലക്കുടി: ട്രാംവേ റോഡിൽ കട്ടിപ്പൊക്കം സെന്ററിൽനിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡിന്റെ കാന ഇടിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനാൽ കാന പുതുക്കിപ്പണിത് കവർസ്ലാബ് ഇട്ട് ഗതാഗതയോഗ്യമാക്കണമെന്നും കമ്യൂണിറ്റി ഹാളിന്റെ മെയിന്റനൻസ് വർക്കുകൾ ഉടൻ തീർക്കണമെന്നും 13-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയോഗം നഗരസഭയോടും എംഎൽഎയോടും ആവശ്യപെട്ടു.
ബൂത്ത് പ്രസിഡന്റ് ബാബു തെക്കേക്കരയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം യുഡിഎഫ് കൺവീനർ ഒ. എസ്. ചന്ദ്രൻ ഉദ് ഘാടനം ചെയ്തു. കെ.വി. ദാസൻ, രാജേഷ് കങ്ങാടൻ, നിധിൻ കുരിശിങ്കൽ, ശരത് ഷാജു, ഷൈബി റൈജു എന്നിവർ പ്രസംഗിച്ചു.