പുറനാട്ടുകര ഊട്ടുതിരുനാൾ എട്ടിന്
1564679
Wednesday, June 4, 2025 1:27 AM IST
പുറനാട്ടുകര: സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ഞായറാഴ്ച ആചരിക്കും.
ശനിയാഴ്ച രാവിലെ തിരുക്കർമങ്ങൾക്കുശേഷം വൈകുന്നേരംആറിന് അടാട്ട് ചന്ത സെന്റർ കപ്പേളയിൽ ലദീഞ്ഞ്, നൊവേന, നേർച്ചപ്പായസവിതരണം, തുടർന്ന് ഇടവകപ്പള്ളിയിലേക്കു പ്രദക്ഷിണം, ബാൻഡ് മേളം, വാദ്യഘോഷം.
തിരുനാൾദിനമായ ഞായറാഴ്ച രാവിലെ ആറിനു വിശുദ്ധകുർബാന, 8.30നുള്ള ആഘോഷമായ വിശുദ്ധകുർബാനയ്ക്ക് ആലുവ സെന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റിലെ ഫാ. ഗോഡ്വിൻ ചെമ്മണ്ട മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്‍കും. നേർച്ചവെഞ്ചരിപ്പിനുശേഷം തുടങ്ങുന്ന ഊട്ടുസദ്യ ഉച്ചകഴിഞ്ഞു മൂന്നുവരെ തുടരും. വൈകുന്നേരം 5.30നു വിശുദ്ധ കുർബാനയോടെ തിരുനാൾ സമാപിക്കും.
പരിപാടികളുടെ വിജയത്തിനായി വികാരി ഫാ. ജോണ്സൻ അയിനിക്കൽ, അസി. വികാരി ഫാ. പ്രിന്റോ മാണിപ്പറന്പിൽ ഒഎംഎം കപ്പൂച്ചിൻ, കൈക്കാരന്മാരായ ഡേവിസ് ചിറ്റിലപ്പിള്ളി, ജോസഫ് അക്കരപട്ട്യേക്കൽ, ജോയ് അക്കരപട്ട്യേക്കൽ, ജനറൽ കണ്‍വീനർ സൈമണ്‍ കാഞ്ഞിരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.