മികച്ച വിദ്യാർഥികൾക്ക് കെമിസ്ട്രി അധ്യാപകരുടെ ആദരം
1565415
Saturday, June 7, 2025 1:00 AM IST
തൃശൂർ: അസോസിയേഷന് ഓഫ് കെമിസ്ട്രി ടീച്ചേഴ്സ് (ആക്റ്റ്) തൃശൂരിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കൻഡറി പൊതുപരീക്ഷയില്‍ 1200 മാര്‍ക്കും നേടിയ നാലു വിദ്യാര്‍ഥികളെയും രസതന്ത്രത്തില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ 86 വിദ്യാര്‍ഥികളെയും ആദരിച്ചു.
വിവേകോദയം ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന അനുമോദനയോഗം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ആക്റ്റ് പ്രസിഡന്റ് ഡോ. എസ്. സിന്ധു അധ്യക്ഷയായി. എറണാകുളം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. ദയ മുഖ്യാതിഥിയായി.
ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അബി പോൾ, ജി. റസൽ, സി.ജെ. ഷീന, സിന്ധു എം.ചന്ദ്രൻ, പി.വി. മരിയജിനി എന്നിവർ പ്രസംഗിച്ചു.