ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​പ്ര​യാ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​തെ പെ​ര്‍​മി​റ്റ് ലം​ഘ​നം ന​ട​ത്തി​യ ബ​സു​ക​ള്‍ ക​ണ്ടെ​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പി​ഴ ഈ​ടാ​ക്കി.

തൃ​പ്ര​യാ​ര്‍ - ഇ​രി​ങ്ങാ​ല​ക്കു​ട റൂ​ട്ടി​ലോ​ടു​ന്ന കൃ​ഷ്ണ​സി​ന്‍റെ ര​ണ്ടു ബ​സു​ക​ളും മം​ഗ​ല​ത്ത് ബ​സു​മാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​വി. ബി​ജു, അ​സി. ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​വി​പി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. രാ​ത്രി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ത്ത​തു​മൂ​ലം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് യാ​ത്രാ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​രി​ശോ​ധ​ന ന​ട​ത്തി വ​ണ്ടി​ക​ള്‍ പി​ടി​കൂ​ടി​യ​ത്.

കാ​ട്ടൂ​ര്‍ പെ​ട്രോ​ള്‍​പ​മ്പി​നു സ​മീ​പ​ത്തു​നി​ന്ന് കൃ​ഷ്ണ​സി​ന്‍റെ ര​ണ്ടു​ബ​സു​ക​ളും വെ​ള്ളാ​നി​യി​ലു​ള്ള മം​ഗ​ല​ത്തി​ന്‍റെ ഷെ​ഡി​ല്‍​നി​ന്ന് മ​റ്റൊ​രു ബ​സു​മാ​ണ് പി​ടി​കൂ​ടി​യ​ത്. മൂ​ന്നു ബ​സു​ക​ളു​ടെ ഉ​ട​മ​സ്ഥ​രി​ല്‍​നി​ന്നാ​യി മു​പ്പ​തി​നാ​യി​ര​ത്തോ​ളം​രൂ​പ പി​ഴ​യും ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച​യും പെ​ര്‍​മി​റ്റി​ലു​ള്ള​തു​പോ​ലെ സ​ര്‍​വീ​സ് ന​ട​ത്താ​തി​രു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.