എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
1565410
Saturday, June 7, 2025 1:00 AM IST
എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിൽ നിർമാണം പൂർത്തീകരിച്ച തിരുഹൃദയ പാരിഷ് ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
വികാരി ഫാ. ജോഷി ആളൂർ, അസി. വികാരി ഫാ. ജീസ് അക്കരപട്ടേ്യക്കൽ, ഇടവകാംഗം ഫാ. മനോജ് കിഴൂർമുട്ടിക്കൽ എന്നിവർ സഹ കാർമികരായി.
കൈക്കാരന്മാരായ എം.വി. ഷാ ന്റോ, എം.കെ. ജോൺസൺ, ജെയ്സൺ താണിക്കൽ, ഷൈജു തൈക്കാടൻ, നിർമാണകമ്മിറ്റി ജനറൽ കൺവീനർ കെ.സി. ഡേവിസ്, സെക്രട്ടറി എം.ഡി. ജോജി, ട്രഷറർ പി. ബിജു ജോർജ്, ജോയിന്റ് കൺവീനർമാരായ ബാബു ജോർജ്, മാത്യൂസ് എം. രാജൻ, എം.വി. ജെയ്സൺ, എം.കെ. ജോ ഷി, എം.വി. തോമസ് എന്നിവർ നേതൃത്വം നൽകി.