തളിക്കുളം സ്വദേശി ഒമാനിൽ മുങ്ങി മരിച്ചു
1601967
Wednesday, October 22, 2025 10:25 PM IST
തളിക്കുളം: കാനഡയിൽ നിന്ന് ഒമാനിലെത്തിയ യുവാവ് മുങ്ങി മരിച്ചു. തളിക്കുളം ഹൈസ്കൂളിന് പടിഞ്ഞാറ് പൊക്കാലത്ത് ഹാഷിം അബ്ദുൽ ഖാദർ (37) ആണ് മരിച്ചത്.
സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. കാനഡയിൽ നിന്നും സൗദിയിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ സമീപത്തേക്ക് വന്നതായിരുന്നു.
കുടുംബസമേതം വാദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഹാഷിം മുങ്ങിപ്പോവുകയിരുന്നു. പിതാവ്: അബ്ദുൽ ഖാദർ. മതാവ്: പൗഷബി.
ഭാര്യ: ഷരീഫ. രണ്ട് മക്കളുണ്ട്.