കാ​ട്ടൂ​ർ: യു​വാ​വി​നെ ഇ​രു​ന്പു​വ​ടികൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. പ​ടി​യൂ​ർ സ്വ​ദേ​ശി അ​ണ്ടി​ക്കേ​ട്ടി​ൽ ക​ർ​ണ​ൻ(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2018 ഏ​പ്രി​ൽ 14നു ​പ​ടി​യൂ​രി​ൽ​വച്ച് പ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി അ​ണ്ടി​ക്കേ​ട്ട് വീ​ട്ടി​ൽ പ്ര​ശോ​ഭി(31)നെ ​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ഈ ​സം​ഭ​വ​ത്തി​ൽ നേരത്തേഅ​റ​സ്റ്റി​ലാ​യ ക​ർ​ണ​ൻ ജാ​മ്യ​മെ​ടു​ത്ത് വി​ചാ​ര​ണ​ന​ട​പ​ടി​ക​ളി​ൽ സ​ഹ​ക​രി​ക്കാ​തെ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ.​ആ​ർ. ബൈ​ജു, എ​സ്ഐ​മാ​രാ​യ സ​ബീ​ഷ്, ബാ​ബു, സി​പി​ഒ​മാ​രാ​യ വി​പി​ൻ, വി​ഷ്ണു, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.